പ്ലസ് വണ്‍ പ്രവേശന അപേക്ഷ; തിരുത്തലുകൾക്ക് ഇന്ന് കൂടി അവസരം

 


പ്ലസ് വണ്‍ പ്രവേശന അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ സമയം ഇന്ന് വൈകീട്ട് 5 മണി വരെ. സമയം ഇനി നീട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ട്രയല്‍ അലോട്മെന്റ് വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ചെങ്കിലും തിരക്ക് മൂലം വെബ്സൈറ്റിനുണ്ടായ തകരാര്‍ പരിഹരിച്ചത് ഇന്നലെ ഉച്ചയോടെയാണ്.

Post a Comment

Previous Post Next Post