വനിതാ കോപ്പ അമേരിക്ക കിരീടം എട്ടാം തവണയും ബ്രസീലിന്. ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്റെ കിരീട നേട്ടം. 39ാം മിനിറ്റിൽ മാനുവല വിനെഗാസിനെ ഫൗൾ ചെയ്തതിന് ബ്രസീലിന് ലഭിച്ച പെനാൽറ്റിയിലൂടെ ആയിരുന്നു വിജയഗോൾ. ഡെബോറ ക്രിസ്റ്റീനെയാണ് ബ്രസീലിനായി ഗോൾ നേടിയത്. 2010 മുതൽ തുടർച്ചയായ നാലാം തവണയാണ് ബ്രസീൽ വനിതകൾ കോപ്പ അമേരിക്ക കിരീടം നേടുന്നത്.
വനിതാ കോപ്പ അമേരിക്ക കിരീടം ബ്രസീലിന്
Alakode News
0
Post a Comment