ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ടുമുതല്‍ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം.
ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍, ഓഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
ത്രിവര്‍ണ പതാകയുമായി ഓഗസ്റ്റ് രണ്ടിന് പ്രത്യേക ബന്ധമുണ്ട്. പതാക രൂപകല്‍പ്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. ഞാന്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. മാഡം കാമയെയും ഓര്‍ക്കുന്നു'- പ്രധാനമന്ത്രി പറഞ്ഞു.
Post a Comment