ലോട്ടറിയടിച്ചാല്‍ ഇനി ക്ലാസും കേള്‍ക്കണം: പണം വിനിയോഗിക്കാന്‍ പഠിപ്പിക്കാന്‍ ലോട്ടറി വകുപ്പ്

 


തിരുവനന്തപുരം: ലോട്ടറിയിലൂടെ ഭാ​ഗ്യമെത്തിയിട്ടും ജീവിതം സാമ്ബത്തിക ഭദ്രത കൈവരിക്കാനാകാതെ പോയ നിരവധി പേരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഭാ​ഗ്യശാലികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.

സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോ​ഗിക്കാമെന്നതില്‍ ഇവര്‍ക്ക് വിദ​ഗ്ധ ക്ലാസുകള്‍ നല്‍കാനാണ് തീരുമാനം. ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബര്‍ വിജയികള്‍ക്ക് നല്‍കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള പാഠ്യപദ്ധതികള്‍ ഉടന്‍ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികള്‍, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്. ലോട്ടറിയുടെ ഭാ​ഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങള്‍ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോ​ഗിക്കാന്‍ അറിയാത്തതിനാല്‍ പലരും വീണ്ടും സാമ്ബത്തിക പ്രതിസന്ധിയില്‍ ചെന്ന് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനം. പണം സുരക്ഷിതമായി വിനിയോ​ഗിക്കാനോ നിക്ഷേപം നടത്താനോ അറിയാത്തതാണ് ഇതിന് കാരണം.

Post a Comment

Previous Post Next Post