ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും



സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസത്തിന് ശേഷം ഇന്ന് അർധരാത്രിയോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് കടലിൽ പോവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. വിഴിഞ്ഞം, കൊല്ലം നീണ്ടകര, കോഴിക്കോട് പുതിയാപ്പ തുടങ്ങി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ബോട്ടിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post