സപ്ലൈകോ വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ ഒഴിവാക്കും: ജിആര്‍ അനില്‍




തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി എസ് ടിയില്‍ (ചരക്ക് സേവന നികുതി) നിന്ന് ഒഴിവാക്കി ഉടന്‍ ഉത്തരവ് പുറത്തിറക്കും എന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍.

അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പാക്ക് ചെയ്ത് വില്‍ക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജി എസ് ടി ചുമത്തി വില കൂട്ടി വില്‍ക്കുന്നതായി വ്യാഴാഴ്ച ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് മന്ത്രിയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ ജി എസ് ടി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നല്ല, 40 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള കടകളില്‍ കൂട്ടിയ ജി എസ് ടി ഈടാക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.


Post a Comment

Previous Post Next Post