കോട്ടയം: ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം. പുലർച്ചെ 1.45-നാണ് സംഭവം. ഭൂകമ്പമാപിനിയിൽ 2.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല.
കോട്ടയം ജില്ലയിലെ മേലുകാവ്, അടുക്കം മേഖലകളിൽ പ്രകന്പനം അനുഭവപ്പെട്ടതായും വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്.
Post a Comment