ആലക്കോട് കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റാൻ പോകവേ ഇരുചക്രവാഹനത്തിൽ എത്തിയ ആൾ യുവതിയുടെ മാല കവർന്ന് കടന്നുകളഞ്ഞ തായി പരാതി.
രാവിലെ 9 മണിയോടെയാണ് സംഭവം, കുട്ടിയെ സ്കൂൾ വാഹനത്തിൽ കയറ്റാനായി പോകവേ ഇരുചക്രവാഹനത്തിൽ എത്തിയയാൾ യുവതിയുടെ അടുത്ത് വാഹനം നിർത്തി അഭിലാഷ് എന്ന ആളുടെ വീട് അന്വേഷിച്ചു.
അറിയില്ലെന്ന് യുവതി മറുപടിയും നൽകി മുന്നോട്ടു നടക്കുന്നതിനിടെ പിറകുവശത്ത് നിന്ന് മാല പൊട്ടിച്ചു കടന്നു കളഞ്ഞതായാണ് പരാതി. തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment