പാലോട്: ചത്ത മാനിനെ കറിവച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ് ഷജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
കഴിഞ്ഞ മാസം പത്താം തീയതിയാണ് ചത്ത മാനിനെ പാലോട് വനത്തിനുള്ളില്‍ കണ്ടെത്തിയതെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇതിനെ കറിവച്ച് കഴിച്ചെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വനംവകുപ്പിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.എന്നാല്‍ മാനിനെ ഉദ്യോഗസ്ഥര്‍ അപായപ്പെടുത്തിയതാണോ എന്ന രീതിയില്‍ ചില സംശയങ്ങളും ഉയരുന്നുണ്ട്. മാനിന്റെ അവശിഷ്ടങ്ങള്‍ വനത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പാലോട് റേഞ്ച് ഓഫീസര്‍ കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
Post a Comment