മേരി ആവാസ് സുനോ ഈ മാസം 24ന് ഹോട്ട്സ്റ്റാറിലെത്തും


ജയസൂര്യ, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഈ മാസം 24ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തും. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗൗതമി നായര്‍, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Post a Comment

Previous Post Next Post