കോയന്പത്തൂർ : പൊള്ളാച്ചിയിൽ നിന്നും ടോപ്പ് സ്ലിപ്പിലേക്ക് പോകുന്ന റോഡിൽ വന്യ ജീവികളുടെ സാന്നിധ്യം കൂടുതൽ ഉള്ളതിനാൽ വാഹനമോടിക്കുന്നവർ കരുതലോടെയിരിക്കണമെന്ന് വനം വകുപ്പ് അധികൃതർ നിർദ്ദേശം നല്കി.
പൊള്ളാച്ചിടോപ്പ് സ്ലിപ്പ് റോഡിൽ കാട്ടാന, കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ വന്യജീവികൾ വിഹരിക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. അതിനാൽ ഇവിടേക്കു വരുന്ന യാത്രക്കാരും വിനോദ സഞ്ചാരികളും അമിതവേഗതയിൽ വാഹനമോടിക്കുന്നതും വന്യ ജീവികളെ പ്രകോപിപ്പിക്കുന്നതും ഒഴിവാക്കണമെന്നും വനം വകുപ്പധികൃതർ നിർദ്ദേശം നല്കി.
Post a Comment