നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശം. വെള്ളരിക്കുണ്ട് പാലാവയല്‍ തയ്യേനിക്കടുത്ത് വായിക്കാനത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.
ഷാജി കണിയറ, സതീഷ് കണിയറ, ബെന്നി കടപ്പാറയില്‍ എന്നിവരുടെ വീടിനു ഭാഗികമായ നാശനഷ്ടമുണ്ടായി.
വനത്തിനടുത്ത് ചെറിയതോതിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ചു. വീടുകളുടെ ഭിത്തി തകര്‍ന്നു. വായിക്കാനം കൊയിലമ്ബാറയിലെ ലൂക്കോസ് കടപ്രയിലിന്റെ ഓടുമേഞ്ഞ വീടിന്റെ പിറകുവശം പൂര്‍ണമായി തകര്‍ന്നു. ഈ സമയത്ത് ലൂക്കോസും കുടുംബവും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വീടിന്റെ അടുക്കളയും ഹാളും തകര്‍ന്നുവീണു. സുരക്ഷ കണക്കിലെടുത്ത് കുടുംബങ്ങളെ രാത്രിതന്നെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Post a Comment