ആലക്കോട്: നബാർഡിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാല് കോടി പത്ത് ലക്ഷം ചിലവിൽ നിർമ്മിച്ച കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കോംപ്ലക്സ് 20ന് രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. സജീവ് ജോസഫ് എ.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ലാബ് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ചന്ദ്രശേഖരൻ സ്വാഗതം പറയും. ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കളും പ്രസംഗിക്കും. എട്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കാർത്തികപുരം സ്കൂളിൽ ഹയർസെക്കണ്ടറി കോംപ്ലക്സ് യാഥാർത്ഥ്യമായത്. 2014ൽ ആരംഭിച്ച കെട്ടിട നിർമ്മാണം പലവിധ സാങ്കേതിക കാരണങ്ങളാലും മറ്റുമായി പൂർത്തീകരിക്കാതെ അനന്തമായി നീണ്ടുപോയത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് സ്കൂളിന്റെ പുരോഗതിയുടെ നാഴികക്കല്ലായി ഹയർസെക്കണ്ടറി കോംപ്ലക്സ് യാഥാർത്ഥ്യമായത്. മൂന്ന് നിലകളിലായി 28 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് ഹയർസെക്കണ്ടറി കോംപ്ലക്സ്
Post a Comment