തിരുവനന്തപുരത്തെ കല്ലറയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ. കല്ലറ പഴയചന്ത ജംഗ്ഷനിൽ നിന്ന് ഇന്നലെ മത്സ്യം വാങ്ങി കഴിച്ച നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കടയിൽ നിന്ന് മത്സ്യം വാങ്ങിയ മറ്റൊരാൾക്ക് പുഴുവിനെ ലഭിച്ചതായും പരാതിയുണ്ട്. കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
Post a Comment