നടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിജയ് ബാബു ദുബായില്‍ ഒളിവില്‍ കഴിയുകയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തെരച്ചില്‍ നടത്തുകയാണ്. ദുബായിലെ വിലാസം കണ്ടെത്തിയാല്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. ഇയാളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
Post a Comment