തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത; ലഖ്നൗവിന് തകര്‍പ്പന്‍ ജയം


ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 75 റണ്‍സിന് തോല്‍പ്പിച്ച് ലഖ്നൗ സൂ‌പ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള കൊല്‍ക്കത്തയുടെ ബാറ്റിങ് 14.3 ഓവറില്‍ 101 റണ്‍സില്‍ അവസാനിച്ചു. 19 പന്തില്‍ 45 റണ്‍സ് നേടിയ റസലാണ് കൊല്‍ക്കത്തയെ വന്‍ തകര്‍ച്ചയില്‍ നിന്ന് അല്‍പ്പമെങ്കിലും കരകയറ്റിയത്. ലഖ്നൗവിനായി ആവേശ് ഖാന്‍ 3 വിക്കറ്റ് വീഴ്‌ത്തി.

Post a Comment

Previous Post Next Post