ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ലിൽ കാട്ടാനയിറങ്ങി നിരവധി ഏക്കർ സ്ഥലത്തെ കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കൃഷിസ്ഥലത്തോടു ചേർന്ന് ഉണ്ടായിരുന്ന സോളാർ വേലി തകർത്താണ് കാട്ടാന സ്ഥലത്തേക്ക് പ്രവേശിച്ചത്. വട്ടക്കാട്ട് ബിനോയിയുടേയും ജെയ്നിന്റേയും നൂറുകണക്കിന് കുലച്ച ഏത്ത വാഴകൾ നശിപ്പിച്ചു.
ഈ സ്ഥലത്ത് വ്യാപകമായ കൃഷി നാശം ആണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്. സംഭവമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. കൃഷി വിളകൾ പാടെ നശിപ്പിച്ച ശേഷം ഏറെ വൈകിയാണ് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്
Post a Comment