യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായിട്ടാണ് രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല.
Post a Comment