കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടലിന് സ്റ്റേ; അന്വേഷണത്തെ ബാധിക്കില്ലെന്ന് കോടതി


കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടുന്ന ഉത്തരവിന് ഒരു മാസത്തേക്ക് സ്റ്റേ.

വിജിലന്‍സ് അന്വേഷണത്തെ ഇടക്കാല സ്റ്റേ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടിക്കെതിരെ കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല ഉത്തവ് ഉണ്ടായത്.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇഡി നടപടിയെടുത്തത്. കഴിഞ്ഞ ഏപ്രില്‍ 12ന് സ്വത്ത് കണ്ടുകെട്ടന്‍ ഉത്തരവിട്ടു.എന്നാല്‍ അഴിമതി ആരോപണം 2014ല്‍ ഉണ്ടെന്നും 2018 ജൂലൈ 26 മുതലാണ് ഇത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നതെന്ന് കെ എം ഷാജി ഹര്‍ജിയില്‍ പറഞ്ഞു.
മുപ്പത് ലക്ഷത്തിന് താഴെയുള്ള കേസുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ചൂണ്ടിക്കാട്ടി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെയാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടതെന്നും കോടതിയില്‍ കെ എം ഷാജി ആരോപിച്ചു.

Post a Comment

Previous Post Next Post