ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. ചൈനയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു.
Post a Comment