ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച ഹെറ്റ്‌മെയറും (31), ദേവ്‍ദത്ത് പടിക്കലും (31) ആണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. 68 റണ്‍സ് നേടി യശ്വസി ജയ്‌സ്വാള്‍ മികച്ച തുടക്കം നല്‍കിയതും രാജസ്ഥാന് അനുകൂലമായി.
Post a Comment