ഒരു സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റു സംസ്ഥാനത്ത് സംവരണത്തിനര്‍ഹതയില്ല ; സുപ്രീം കോടതി


സംവരണം നിശ്ചയിക്കേണ്ടത് ഒരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണെന്നും ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്ത് അതിനുള്ള യോഗ്യതയായിരിക്കില്ലന്നും സുപ്രിം കോടതി.
കേരളത്തിലെ മുസ്‌ളീം സമുദായത്തിന് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്ക് മറ്റൊരു സംസ്ഥാനത്തെ മുസ്‌ളീമിന് അര്‍ഹതയുണ്ടായിരിക്കില്ലന്നും സുപ്രിം കോടതി വിധിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഐ.ടി വിഭാഗത്തില്‍ കര്‍ണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക് നടന്ന മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വകലാശാലയും, മുഹമ്മദ് ഇസ്മയിലും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബഞ്ച് നിലപാട് വ്യക്തമാക്കിയത്.
2018 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം ദേശിയ അടിസ്ഥാനത്തില്‍ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാല വാദിച്ചത്. മുസ്ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാല്‍ കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നല്‍കുന്നതില്‍ തെറ്റില്ലെന്നുമായിരുന്ന സര്‍വകലാശാല സുപ്രീം കോടതിയില്‍ വാദിച്ചത്.
സര്‍വകലാശാലകളിലെയും കോളജുകളിലെയും നേരിട്ടുള്ള അസോസിയേറ്റ് പ്രഫസര്‍ ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നതാണ് സര്‍വകലാശാലയുടെ വാദം. കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിലുള്ളയാളാണ് അപേക്ഷകനെന്നും മുസ്ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നാക്ക വിഭാഗമായി സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിട്ടുള്ളതാണെന്നും സര്‍വകലാശാല വാദിച്ചു.

Post a Comment

Previous Post Next Post