പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്വാല വെടിയേറ്റു മരിച്ചു. ജവഹർകെ മാൻസയിലുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സിദ്ധുവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ സുരക്ഷ ഇന്നലെയാണ് പൊലീസ് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് അക്രമി സംഘം മിന്നലാക്രമണം നടത്തിയത്. ഗാനത്തിൽ AAP അനുഭാവികളെ രാജ്യദ്രോഹികൾ എന്ന് വിളിച്ചത് വിവാദമായിരുന്നു.
Post a Comment