തളിപ്പറമ്പിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

 


തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.

പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു.

കെ.എല്‍.59 എഫ്-1142 ഹീറോ ഹോണ്ട സ്‌പെളെന്‍ഡര്‍ ബൈക്കാണ് അപകടത്തില്‍പെട്ടത്.ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍-ബൈജു, ഷൈജ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. 

Post a Comment

Previous Post Next Post