പാലക്കാട്: വിപണയില്‍ തക്കാളി വില കുതിച്ചുയരുന്നു. ഒരു മാസം മുന്‍പ് 16 രൂപയ്ക്ക് താഴെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മൊത്തവ്യാപാര വില 50 രൂപയാണ്.
രണ്ടാഴ്ചയ്ക്കിടെ മാത്രം ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഒരു മാസം മുന്‍പ് 27 കിലോവരുന്ന ഒരു പെട്ടി തക്കാളിക്ക് 300-350 രൂപയായിരുന്നു മൊത്തവില.
ഇതു കഴിഞ്ഞ ദിവസം 1400രൂപവരെ എത്തിയിരിക്കുകയാണ്. ഒരുമാസം മുന്‍പ് 13-16 രൂപവരെയായിരുന്നു ചില്ലറ വില ഇപ്പോഴത് 65 രൂപക്കും മുകളിലാണ്. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തിരിച്ചടിയായത്.
ഇതിനൊപ്പം ഇന്ധന വിലവര്‍ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ സീണായതിനാല് തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി 125 രൂപയായിരുന്നു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്.
തക്കാളിയെ കൂടാതെ മറ്റു പച്ചക്കറികളുടെ വിലയും ഇരട്ടിയായിട്ടുണ്ട്. രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്ന പല പച്ചക്കറി വ്യാപാരസ്ഥാപനങ്ങള്‍ തിരക്കൊഴിഞ്ഞ നിലയിലാണ്.
Post a Comment