ആലക്കോട് മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എസ്.എച്ച് കോൺവെന്റിന്റെയും നേതൃത്വത്തിൽ നിർധന കുടുംബത്തിനായി നൽകുന്ന സ്നേഹവീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും

Published from Blogger Prime Android App

ആലക്കോട്: ആലക്കോട്
സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള
മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആലക്കോട് എസ്.എച്ച് കോൺവെന്റിന്റെയും
നേതൃത്വത്തിൽ നിർധന
കുടുംബത്തിനായി നൽകുന്ന സ്നേഹവീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും തലശ്ശേരി അതിരൂപത രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.

ആലക്കോട്  നരിയൻപാറയിലെ കുടുംബത്തിനാണ് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എസ്.എച്ച്.
കോൺവെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകിയത്. വാസയോഗ്യമായ വീടില്ലാതെ ദുരിതത്തിലായിരുന്ന കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്
ഇവർക്ക് കാരുണ്യ സ്പർശമേകി ട്രസ്റ്റും കോൺവെന്റും
രംഗത്തുവന്നത്. രണ്ട് മുറിയുംഅടുക്കളയും ഹാളും അടക്കമുള്ള മനോഹരമായ വീടാണ് നിർമ്മിച്ചത്. ട്രസ്റ്റ് പ്രസിഡണ്ട് ആലക്കോട് സെന്റ്
മേരീസ് ഫൊറോന വികാരി ഫാ. ഇമ്മാനുവൽ ആട്ടേൽ, എസ്.എച്ച് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ
എൽസി ജയിംസ്, സെക്രട്ടറി ജോബി കുറിഞ്ഞിരപ്പള്ളി, വൈസ് പ്രസിഡൻറ് ടുട്ടു പള്ളിക്കുന്നേൽ, ട്രഷറർ  ജസ്റ്റിൻ കല്ലറക്കൽ, ജിമ്മി തണ്ണിപ്പാറ, എൽബിൻ മുക്കാട്ട്, ജോബിൻ തെക്കേടത്ത്, ബിജു ചേരോലിക്കൽ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി.


Post a Comment

Previous Post Next Post