സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ചെറുപുഴ സ്വദേശി സുമേഷ് മൂര്‍ മികച്ച സ്വഭാവ നടൻ

 


ചെറുപുഴ : 2021 വർഷത്തേക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരത്തു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കളയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി ചെറുപുഴ സ്വദേശി സുമേഷ് മൂര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ചെറുപുഴ സ്വദേശികളായ സുരേഷ് മോനിപ്പള്ളി - മിനി ദമ്പതികളുടെ മകനാണ് സുമേഷ് മൂര്‍.



തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി സിനിമ രംഗത്ത് എത്തിയ സുമേഷിന്റെ ആദ്യം ചിത്രം 2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി' ആയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്തത്.


Post a Comment

Previous Post Next Post