എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഡാനിഷ് അന്തരിച്ചു

കണ്ണൂർ:എസ്എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ മുണ്ടേരി സ്വദേശി മുഹമ്മദ് ഡാനിഷ് അന്തരിച്ചു. 16 വയസ്സായിരുന്നു. പടന്നൂട്ട് മീത്തലെ വീട്ടില്‍ മുത്ത്‌ലീബ്- നിഷാന ദമ്പതികളുടെ മകനാണ് ഡാനിഷ്.ചികിത്സക്കിടെ ഡാനിഷ് എഴുതിയ ചിറകുകള്‍ എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പായല്‍ ബുക്‌സ് പുറത്തിറക്കിയ ‘ചിറകുകള്‍’ കഥാസമാഹാരം കഴിഞ്ഞവര്‍ഷം അല്‍ ഹുദ സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കഥാകൃത്ത് കെ.ടി. ബാബുരാജാണ് പ്രകാശനം നിര്‍വഹിച്ചത്.ഡാനിഷിന്റെ യാത്രാ പ്രിയം കണക്കിലെടുത്ത് മുത്തലിബ് തന്റെ കാറില്‍ ചക്ര കസേര ഓടിച്ചു കയറ്റാനുള്ള സംവിധാനം ഒരുക്കിയിരുന്നു. കാര്‍ ലഭിച്ചാല്‍ നിരവധി യാത്രപോകാനായിരുന്നു പദ്ധതി. എന്നാല്‍ അതിനിടെ ഡാനിഷ് ആശുപത്രിയിലായി. മകന്‍ ശരീരം ഇതേ കാറിലാണ് വീട്ടില്‍ നിന്നും ഖബര്‍ സ്ഥാനിലേക്ക് കൊണ്ടുപോയത്. മൃതദേഹം മുണ്ടേരി പാറാല്‍ പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.

Post a Comment

Previous Post Next Post