ചെന്നൈ: കേരളത്തിലെ മണലൂരില്‍ നിന്നും മദ്യവുമായി പോവുകയായിരുന്ന വാഹനം മധുരയിലെ വിരാഗനൂരില്‍ മറിഞ്ഞു. നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ പത്ത് ലക്ഷം രൂപയുടെ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡില്‍ വീണതോടെ ഇവ പെറുക്കാനായി ആളുകള്‍ ഓടിയെത്തി. ഇത് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. അപകടവും പിന്നാലെയുണ്ടായ സംഘര്‍ഷവും മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
മദ്ധ്യപ്രദേശില്‍ ബിയര്‍ കാര്‍ട്ടണുകള്‍ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളുകള്‍ കുപ്പികള്‍ പെറുക്കാന്‍ എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സ്ഥലത്ത് പൊലീസ് എത്തിയായിരുന്നു സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കിയത്.
Post a Comment