കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. അയർക്കുന്നം അമയന്നൂർ പതിക്കൽ സുധീഷ് (40) ആണ് ഭാര്യ ടിന്റു (34) വി നെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
വീട്ടിനുള്ളിൽ ഭാര്യയെ തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണു കണ്ടെത്തിത്. സംശയരോഗമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന.
ആത്മഹത്യാക്കുറിപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ടെന്നാണു വിവരം. ഒന്നര മാസം മുന്പ് വിദേശത്തുനിന്നും നാട്ടിലെത്തിയതാണ് സുധീഷ്. ടിന്റു അയർക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. 15നു വിദേശത്തേക്കു ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം മുതൽ സുധീഷിന്റെ ഫോണ് സ്വിച്ച് ഓഫായതിനെ ത്തുടർന്ന് ഇന്നലെ ബന്ധുക്കൾ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് ഷാൾ ഉപയോഗിച്ച് ടിന്റുവിന്റെ കഴുത്തിൽ മുറുക്കിയശേഷം, കിടക്ക മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്നു കരുതുന്നു.
ടിന്റുവിന്റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും അടക്കം പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൈ ഞരന്പുകൾ മുറിച്ചശേഷം സുധീഷ് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ.
Post a Comment