സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാലവര്‍ഷം ഈ മാസം അവസാനത്തോടെ എത്തും


തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകും. അറബിക്കടലില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതിനാല്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വരുന്ന 24 മണിക്കൂറില്‍ 64.5മുതല്‍ 115 മില്ലിമീറ്റ‌ര്‍ വരെ മഴ ലഭിക്കും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ആഴ്‌ച അവസാനത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്നതിനാല്‍ ഇത്തവണ മേയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവ‌ര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്‌ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍ക്കടലിലുമെത്തുന്ന കാലവര്‍ഷം 10 ദിവസമെടുത്ത് കേരളത്തിലെത്തും.

Post a Comment

Previous Post Next Post