കണ്ണൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗ്രാമതല പ്രവര്‍ത്തനങ്ങളുടെ ഒരു യുഗമാണ് കൂവേരി മാധവന്‍്റെ വിയോഗത്തോടെ തിരശ്ശീല വീഴുന്നു.
വെള്ളിയാഴ്ച രാവിലെ, ഏഴു മണിയോടെ ദേഹാസ്വാസ്ഥ്യം തോന്നിയതിനാല്‍ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
തൃച്ചംബരത്തെ കെ.വി. കാര്‍ത്യായനിയാണ് ഭാര്യ. റിട്ട. അധ്യാപിക ഗീത, കല്‍ക്കത്തയില്‍ MRI സ്കാന്‍ ടെക്നിഷ്യനായി ജോലി ചെയ്യുന്ന യശ്പാല്‍, കേരള പോലീസില്‍ ഉദ്യോഗസ്ഥനായ സജീവ്, തളിപ്പറമ്ബ് സഹകരണാശയത്രിയിലെ ജീവനക്കാരനും യുവകവിയുമായ കെ.വി. ബൈജു എന്നിവര്‍ മക്കളാണ്. രൂച്ചംബരത്ത് അക്ഷരയിലാണ് കുറക്കാലമായി താമസിക്കുന്നത്. 81 വയസ്സുള്ള മാധവന്‍ മാസ്റ്റര്‍, 1939 ല്‍ തലശ്ശേരി മണ്ണയാട്ടാണ് ജനിച്ചത്.
വയനാട് ജില്ലയില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് തളിപ്പറമ്ബിനടുത്ത ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരിയില്‍ താമസമാക്കി. 1964 മുതല്‍ യുക്തിവാദി സംഘത്തിന്റെ പ്രവര്‍ത്തകന്‍. 1973 മുതലാണ് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പരിഷത്തില്‍, സംസ്ഥാന - ജില്ലാതലങ്ങളില്‍ പല ചുമതലകളും വഹിച്ചു. മരിക്കുമ്ബോഴും പരിഷത്തെ ടക്കം 17 സംഘടനകളില്‍ സജീവമായിരുന്നു ഈ സംഘടനാ മനുഷ്യന്‍. തളിപ്പറമ്ബിന്റെയും കൂവേരിയുടെയും എല്ലാ മിടിപ്പുകളുടെയും ഭാഗമായിരുന്നു അദ്ദേഹം.
Post a Comment