ഫുഡുകള്‍ ഇനി ഡ്രോണില്‍ പറന്നെത്തും; ഓര്‍ഡര്‍ ഡെലിവറിയ്ക്ക് പുത്തന്‍ ആശയവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങി ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി
ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്ബനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇന്‍സ്‌റ്റാമാര്‍ട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാന്‍ ഒരുങ്ങുന്നത്. അതിന്റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്ബനി.
വളരെ പെട്ടെന്ന് അവശ്യ സാധനങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്ബനികളും . ആ മത്സരത്തില്‍ മുന്നില്‍ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.
പ്രധാന നഗരങ്ങളില്‍ ഡെലിവറി ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഡ്രോണ്‍ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.
പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡല്‍ഹി എന്‍സിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ട്രയല്‍ റണ്‍ തുടങ്ങി. ഡ്രോണ്‍ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സാധിക്കും.

Post a Comment

Previous Post Next Post