ഹയര്‍ സെക്കന്ററി ഫല പ്രഖ്യാപനം ജൂണ്‍ 20 ഓടു കൂടി:മന്ത്രി വി. ശിവന്‍ കുട്ടി

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15 ഓടു കൂടിയും ഹയര്‍ സെക്കന്ററി ഫലം ജൂണ്‍ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി.

2022- 23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച്‌ നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകൾ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post