ആലക്കോട്: പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച്ഹോട്ടൽ ഉടമക്ക് ഗുരുതര പരിക്കേറ്റു. ആലക്കോട് ടൗണിലെ പ്ലാസ ഹോട്ടൽ മാനേജിംഗ് പാർട്ണർ കരുവഞ്ചാലിന് സമീപം
കല്ലൊടിയിലെ ആറ്റുചിറ ജോജോ വർഗീസിനാണ് (51) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മെയിൻ റോഡിൽ ആലക്കോട് പാലത്തിന് സമീപമാണ് അപകടം. ഹോട്ടൽ അടച്ച
ശേഷം കെ.എൽ 73 2910 ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ജോജോ. ഈ സമയം എതിരെ വന്ന പിക്കപ്പ്ബൈക്കിലിടിക്കുകയായിരുന്നു. കാറ്ററിംഗ്സ്ഥാപനത്തിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട് പിക്ക് സമീപത്തെ വൈദ്യുതി തൂണും ഇടിച്ചുതകർത്താണ് നിന്നത്. പരിക്കേറ്റ് ജോജോയെ ആലക്കോട് സഹകരണാശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment