ബസ് യാത്രയ്ക്കിടെ 90,000 രൂപ കവര്‍ന്നു


ശ്രീകണ്ഠാപുരം: ബാങ്ക് വായ്പ തിരിച്ചടവിനായി പോയ യുവതിയുടെ യുവതിയുടെ തൊണ്ണൂറായിരം രൂപ ബസ് യാത്രയ്ക്കിടെ കവര്‍ന്നതായിപരാതി.
മോഷണവിവരമറിഞ്ഞ് യുവതിയുടെ മാതാവ് വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാറാത്ത് ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശയടക്കാന്‍ കൊണ്ടു പോയ പണമാണ് നഷ്ടപ്പെട്ടത്. മലപ്പട്ടത്തു നിന്നും സ്വകാര്യബസിലാണ് ഈ യുവതി നാറാത്തെത്തിയത്. ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. ബാഗിന്റെ സിബ്ബ് കീറിയാണ് പണം കവര്‍ന്നത്. മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post