
തൃശൂര്‍ പൂരം കൊഴുക്കുന്നതിനിടെ കേരളത്തിലെ സാംസ്‌കാരിക നഗരത്തിലേക്കുള്ള യാത്രാ നിരക്കുകള്‍ പരസ്യപ്പെടുത്തി കെ റെയില്‍. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാന്‍ വേണ്ട ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവയാണ് കെ റെയില്‍ പരസ്യപ്പെടുത്തിയത്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്ററിലാണ് കെ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ യാത്രാ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.(k rail ticket rate to trissur)

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് 260 കിലോമീറ്റര്‍ ദൂരത്തിന് 715 രൂപയാണ് കെ റെയില്‍ ഈടാക്കുന്ന നിരക്ക്. 1 മണിക്കൂര്‍ 56 മിനിറ്റ് കൊണ്ട് തലസ്ഥാന നഗരിയില്‍ നിന്നും തൃശൂരിലെത്താം. കൊച്ചിയില്‍ നിന്ന് 31 മിനിറ്റാണ് 64 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള സമയം. 176 രൂപയാണ് യാത്രാനിരക്കെന്നും കെ റെയില്‍ അറിയിക്കുന്നു.
കോഴിക്കോട് നിന്നും തൃശൂരിലേക്കും തിരിച്ചും 44 മിനിറ്റാണ് കെ റെയില്‍ മുന്നോട്ടുവയ്ക്കുന്ന യാത്രാ ദൂരം. 98 കിലോമീറ്റര്‍ 44 മിനിറ്റിനുള്ളില്‍ സഞ്ചരിക്കാന്‍ 269 രൂപയാണ് യാത്രാനിരക്ക്. കാസര്‍ഗോഡ് നിന്ന് തൃശൂരിലേക്കും തിരിച്ചും 742 രൂപാ നിരക്കില്‍ 270 കിലോമീറ്റര്‍ കടന്ന് 1 മണിക്കൂറും 58 മിനിറ്റും കൊണ്ട് സില്‍വര്‍ ലൈനില്‍ സഞ്ചരിക്കാം.
Post a Comment