ആത്മഹത്യാ ചെയ്യാന്‍ യുവതി ബിഎസ്എന്‍എല്‍ ടവറില്‍ കയറി; കടന്നല്‍ കൂട് ഇളകിയപ്പോള്‍ താഴേക്ക് ചാടി

Published from Blogger Prime Android App

കായംകുളം ടൗണില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ബിഎസ്എന്‍എല്‍ ടവറില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ടവറിലെ കടന്നല്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് യുവതി താഴെക്ക് ചാടി. എന്നാല്‍ ഫയര്‍ ഫോഴ്‌സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്റെ കുത്തേറ്റു.

Post a Comment

Previous Post Next Post