തേര്‍ത്തല്ലി: തേര്‍ത്തല്ലിയില്‍ ബാര്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മുക്തിശ്രീ യൂണിറ്റ് യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വര്‍ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ലോബികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഈ മേഖലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തന്നെ ഭീഷണിയായി തീരുമെന്നും യോഗം അഭിപ്രായപ്പെട്ടു. മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ച സിസ്റ്റര്‍ വിന്‍സിക്ക് യാത്രയപ്പും നല്കി.
ഫാ. ജോര്‍ജ് മടപ്പാട്ടുകുന്നേല് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ജോസ് ചാരശേരിയില്, സിസ്റ്റര്‍ തെരേസ ജോസഫ്, കോര്‍ഡിനേറ്റര്‍ ജോര്‍ജ് പന്തമ്മാക്കല്‍, ജോര്‍ജുകുട്ടി പൊട്ടന്‍പ്ലാക്കല്‍, തോമസ് പഴയിടം, ആഗ്നസ് വടക്കേമുറിയില്‍, റോയ്, ദേവസ്യാച്ചന് മണലില്‍, ജോസി കാരികാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment