
കണ്ണൂര്‍: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെയും പ്ലാസ്റ്റിക്മുക്ത കണ്ണൂര്‍ കാമ്ബയിനിന്റെയും ഭാഗമായി കലക്ടറേറ്റിലേയും പരിസരത്തേയും ശുചീകരണ പ്രവൃത്തിക്ക് തുടക്കമായി.
കലക്ടറേറ്റ് പരിസരത്ത് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്റെയും ക്ലീന്‍ കേരളയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍, നിര്‍മാണമാലിന്യങ്ങള്‍, ചളികലര്‍ന്ന മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെനിന്നും നീക്കംചെയ്യുന്നത്. ക്ലീന്‍ കേരള കമ്ബനിയുടെ നേതൃത്വത്തില്‍ മലബാര്‍ മെറ്റല്‍സും നിര്‍മല്‍ ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് മാലിന്യം ശേഖരിക്കുന്നത്. കലക്ടറേറ്റിനെ മാലിന്യമുക്തമായ മാതൃകാപരമായ സ്ഥലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസം നീളുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും ശുചിത്വ കമ്മിറ്റി രൂപവത്കരിക്കുകയും ജൈവമാലിന്യ സംസ്‌കരണത്തിനായി ബയോബിന്‍ സ്ഥാപിക്കുകയും ചെയ്യും. എല്ലാ മാസവും കലക്ടറേറ്റ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ ഓഫിസിലെയും മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാലിന്യസംസ്‌കരണ ഏജന്‍സിക്ക് കൈമാറും. എ.ഡി.എം കെ.കെ. ദിവാകരന്‍, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ജില്ല റിസോഴ്സ് പേഴ്സന്‍ വി.കെ. അഭിജാത് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment