
ഉദയഗിരി പഞ്ചായത്തിൻ്റെ ഉദയഗിരി,ലഡാക്ക്, അരി വിളഞ്ഞ പൊയിൽ, താളിപ്പാറ, മുതുശ്ശേരി തുമരക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഏകാശ്രയമായിരുന്ന കാർത്തികപുരം ചപ്പാത്ത് ചരിത്രമാവുന്നു. 1979-80 ൽ ഉദയഗിരി വികസന സമിതി നിർമ്മിച്ചതാണ് 11 കരിങ്കൽ തൂണുകളിലുള്ള കോൺക്രീറ്റ് ചപ്പാത്ത്.2005-06 ൽ പുതിയ പാലം നിർമ്മിച്ചതോടുകൂടി ഈ ചപ്പാത്ത് ഉപയോഗശൂന്യമായി.
മഴക്കാലത്ത് കർണ്ണാടക വനത്തിൽ നിന്നും തടികൾ ഒഴികിയെത്തി ചപ്പാത്തിൻ്റെ തൂണുകളിൽ തടഞ്ഞ് നിന്ന് കാർത്തികപുരം ടൗണിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനാൽ ചപ്പാത്ത് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശകതമായി. നാട്ടുകാരുടെ വികസന സമിതി പണിതത് ആയതിനാൽ PWD ഫണ്ട് മാറ്റി വക്കാൻ തയ്യാറായില്ല. കാർത്തികപുരം _ ഉദയഗിരി _താബോർ PWDറോഡിൻ്റെ ഭാഗമായിരുന്നതിനാൽ പഞ്ചായത്തും ഫണ്ട് നൽകാൻ ആവില്ല.പുതിയ പഞ്ചായത്ത് ഭരണസമിതി ചുമതല ഏറ്റെടുത്തതോടു കൂടി കാർത്തികപുരം ടൗണിന് ഭീഷണിയായ ചപ്പാത്ത് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് ,മൈനർ, മേജർ ഇറിഗേഷൻ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടു.എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കം പല പ്രാവശ്യം വന്ന് ഇടപെട്ടിട്ടും നടപടി പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടു കൂടി ചപ്പാത്ത് പൊളിച്ച് മാറ്റാൻ നടപടികൾ പൂർത്തിയാക്കി. മത്സരസ്വാഭാവമുള്ള ക്വാട്ടേഷനിലൂടെ പൊളിക്കുന്ന ചപ്പാത്തിൻ്റെ കല്ലും കമ്പിയും പൊളിക്കാൻ ഉള്ള ചിലവിലേക്ക് കണക്കാക്കി .ആയിരം രൂപ പഞ്ചായത്തിനും.GST കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അടച്ചു ചപ്പാത്തുപൊളിക്കാൻ തുടങ്ങുകയായിരുന്നു.(കാർത്തികപുരം ടൗണിലെ 3 കൂറ്റൽ പാറകൾ 2003 ൽ പൊട്ടിച്ച് മാറ്റിയത് പൊട്ടിച്ച കല്ലുകളും ലക്ഷം രൂപ പൊതു ഖജനാവിൽ നിന്ന് നൽകിയും ആയിയിരുന്നു.)
Post a Comment