ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ ഒരുഭാഗം അറ്റകുറ്റപണിക്കായി അടയ്ക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ വിമാന സര്‍വീസില്‍ മാറ്റങ്ങളുണ്ടാകും.
പല വിമാനങ്ങളും ജബല്‍അലിയിലെ മക്തൂം എയര്‍പോര്‍ട്ട് വഴിയാണ് സര്‍വീസ് നടത്തുക. കേരളത്തിലേക്കുള്ള പല സര്‍വീസുകള്‍ക്കും മാറ്റമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ ഇന്ത്യയും അറിയിച്ചു.
DXB എന്ന് അയാട്ട കോഡുള്ള ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും നാളെ മുതല്‍ DWC എന്ന കോഡുള്ള ജബല്‍ അലിയിലെ മക്തൂം എയര്‍പോര്‍ട്ട് അഥവാ ദുബൈ സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. രണ്ട് വിമാനത്താവളങ്ങളും തമ്മില്‍ 60 കിലോമീറ്ററിലേറെ ദൂരമുള്ളതിനാല്‍ മാറ്റം മുന്‍കൂട്ടി അറിഞ്ഞില്ലെങ്കില്‍ യാത്ര മുടങ്ങും. ദുബൈ വിമാനത്താവളത്തില്‍ നിന്ന് ജബല്‍അലിയിലെ വിമാനത്താവളത്തിലേക്ക് ഓരോ അരമണിക്കൂറൂം സൗജന്യബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ 1833 ദുബൈ-കൊച്ചി വിമാനം ജബല്‍അലി വിമാനത്താവളം വഴിയാണ് സര്‍വീസ് നടത്തുക. ചെന്നൈ, ബംഗളൂരു വിമാനങ്ങള്‍ ഷാര്‍ജ വഴിയാണ് സര്‍വീസ് നടത്തുക.
Post a Comment