തൃശൂര്‍: പൂരനഗരിയില്‍ മഴ കനത്തതോടെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വീണ്ടും നീട്ടിവെച്ചു.
ഇന്നലെ മഴ മൂലം മാറ്റിവെച്ച പൂരം വെടിക്കെട്ട് വൈകീട്ട് ഇന്ന് ഏഴ് മണിക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ നിര്‍ത്താതെ പെയ്ത് തുടങ്ങിയതോടെയാണ് ഇന്നു രാത്രിയിലെ വെടികെട്ടും മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം.
മന്ത്രിമാരും തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.
ബുധനാഴ്ച കുടമാറ്റത്തിന്റെ സമയത്തെല്ലാം തൃശ്ശൂര്‍ നഗരത്തില്‍ കനത്ത മഴയായിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് കുടമാറ്റം നടന്നിരുന്നു. എന്നാല്‍ വെടിക്കെട്ട് നടത്താനാവാതെ മാറ്റിവെയ്ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. ഗ്രൗണ്ടില്‍ നനവുള്ളതിനാല്‍ തിരി ഇടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വെടിക്കെട്ട് മാറ്റിവെച്ചത്. വെടിക്കെട്ടിനായി രാത്രി വൈകിയും തൃശൂര്‍ നഗര പരിസരത്ത് ആളുകള്‍ തങ്ങിയിരുന്നു. വെടിക്കെട്ട് കാണാനെത്തിയ പതിനായിരങ്ങളെ നിരാശയിലാക്കുന്നതായിരുന്നു തീരുമാനം.
മുന്‍ വര്‍ഷത്തിലും ഇത്തരത്തില്‍ മഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ പിന്നീട് നടത്തുകയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെ മഹാ സാഗരത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആള്‍ക്കൂട്ടം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.
Post a Comment