ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗില്ലുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2024 വരെ ഗിൽ കേരള ടീമിൽ തുടരും. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിൽ ഫൈനലിലെത്താൻ ഗില്ലിന്റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് തുണയായിരുന്നു. ഗോൾഡൻ ഗ്ലൗ പുരസ്കാരവും 21കാരനായ ഗില്ലിനെ തേടിയെത്തി. 'കരാർ നീട്ടുന്നതിൽ അഭിമാനമുണ്ട്. വരുന്ന രണ്ട് വര്‍ഷങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നാണ് പ്രതീക്ഷ' ഗിൽ പ്രതികരിച്ചു.
പ്രഭ്‌സുഖൻ ഗില്ലുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്
Alakode News
0
Post a Comment