സാമ്ബിള്‍വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ഗംഭീര തുടക്കം.
ചൊവ്വാഴ്‌ചയാണ് തൃശൂര്‍ പൂരം. പൂരവിളംബരമായി തിങ്കള്‍ രാവിലെ കുറ്റൂര്‍ നെയ്‌തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാര്‍ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിന് തുറന്നുകൊടുക്കും.
പാറമേക്കാവ് --തിരുവമ്ബാടി വിഭാഗക്കാരുടെ ചമയ പ്രദര്‍ശനം ഞായറാഴ്‌ച ആരംഭിച്ചു. ചൊവ്വ രാവിലെ എട്ട് ഘടകദേശപ്പൂരങ്ങളോടെ 30 മണിക്കൂര്‍ നീളുന്ന പൂരക്കാഴ്‌ചകള്‍ക്ക് തുടക്കമാകും. പകല്‍ പതിനൊന്നോടെ തിരുവമ്ബാടിയുടെ മഠത്തില്‍വരവ് ആരംഭിക്കും. പകല്‍ 12ന് പതിനഞ്ച് ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. ഉച്ചയ്‌ക്ക് പൂരം ഉപചാരംചൊല്ലി പിരിയും.
അതേസമയം ആകാശവിസ്മയം തീര്‍ക്കുന്നതായിരുന്നു തൃശൂര്‍ പൂരത്തിന്‍്റെ സാമ്ബിള്‍ വെടിക്കെട്ട്. ആദ്യം പറമേക്കാവ് ഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.ഡയനയും, കുഴി മിന്നലും അമിട്ടും ചേര്‍ന്ന് എട്ടു മിനിറ്റ് ആകാശത്ത് ദ്യശ്യവിസ്മയം.പാറമേക്കാവിന്‍്റെ വെടിക്കെട്ട് നടന്ന് അരമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു തിരുവമ്ബാടിയുടെ കൂട്ടപ്പൊരിച്ചില്‍
Post a Comment