പേരാവൂർ: കുനിത്തലയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വൻ നാശം. കുക്കർ പൂർണമായും പൊട്ടിത്തകർന്നു. ഗ്യാസ് സ്റ്റൗ, അടുക്കളുടെ സീലിംഗ്, അടുക്കളിലെ അലമാര, വാൾ ടൈൽസ് എന്നിവയും ഭാഗികമായി നശിച്ചു.പേരാവൂർ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം.വർക്ക് ഏരിയയിലായതിനാൽ അനിലിൻ്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.ഞായറാഴ്ച പകൽ 12 മണിയോടെയായിരുന്നു അപകടം. പുതിയ കുക്കറാണ് പൊട്ടിത്തെറിച്ചത്.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വൻ നാശം
Alakode News
0
Post a Comment