പരിയാരം 33 കെ വി സബ്‌സ്റ്റേഷന്‍ 110 കെ വി ആയി ഉയര്‍ത്തുന്നു

.
പരിയാരത്ത് നിലവിലുള്ള 33 കെവി സബ്‌സ്റ്റേഷന്റെ ശേഷി 110 കെവിയായി  ഉയര്‍ത്തുന്നു. ഇതിനായി 9.8 കോടി രൂപയ്ക്കുള്ള ഭരണാനുമതി വൈദ്യുതി ബോര്‍ഡ് നല്‍കി. ഇതിന്റെ ഒന്നാംഘട്ടം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍തന്നെ പൂര്‍ത്തിയാക്കും .
12.5 മെഗാവാട്ട്‌ ശേഷിയുള്ള ഒരു ട്രാന്‍സ്ഫോര്‍മറും, അനുബന്ധ ഉപകരണങ്ങളും 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനുമാണ് ഒന്നംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. പരിയാരം, കടന്നപ്പള്ളി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. തടസ്സങ്ങള്‍ ഒഴിവാക്കി വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്‌ത പരിയാരം 110 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം മെയ് ഒമ്പത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും.

Post a Comment

Previous Post Next Post