
പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു.ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്ബത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
Post a Comment