ആലക്കോട്: ടി.സി.ബി റോഡിലെ ആലക്കോട് പാലം പണിയുമായി ബന്ധപ്പെട്ടുള്ള സ്റ്റേ ഹർജി പരിഗണിക്കുന്നത് പയ്യന്നൂർ
സബ്കോടതി ജൂൺ ആദ്യവാരത്തേക്ക് മാറ്റി. നിർമ്മാണ പ്രവത്തികൾ നടന്നുവരുന്നതിനിടെ തന്റെ സ്ഥലം കയ്യേറിയാണ് പാലം പണിയുന്നതെന്ന് ചൂണ്ടിക്കാട്ടി സമീപവാസിയായ ബൈജു പുറക്കാട്ട് പയ്യന്നൂർ സബ് കോടതിയിൽ ഹർജി നൽകിയിരുന്നു.പാലം പണിക്കെതിരെ നേരത്തെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ ബൈജു നൽകിയിരുന്ന ഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് പയ്യന്നൂർ കോടതിയെ സമീപിച്ചത്.
Post a Comment