എടവപ്പാതി 27-ന് എത്തും: ഇന്ന് ഒമ്പതുജില്ലകളിൽ മഞ്ഞജാഗ്രത; കേരളത്തിൽ കനത്തമഴ തുടരും


തിരുവനന്തപുരം: എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ മേയ് 27-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്.

ജൂൺ ഒന്നിനാണ് സാധാരണമായി കാലവർഷം കേരളത്തിലെത്തുന്നത്. അന്തമാനിൽ ഇത്തവണ ഒരാഴ്ച നേരത്തേ കാലവർഷം എത്തുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കേരളത്തിൽ കാലവർഷത്തിന്റെ നേരത്തേയുള്ള വരവിന് സാഹചര്യങ്ങൾ അനുകൂലമായതിനാൽ ഇത്തവണ അതുസംബന്ധിച്ച പ്രവചനവും നേരത്തേയാക്കി.
ഭൂമധ്യരേഖ കടന്നുള്ള കാറ്റിന്റെ വരവിന് ശക്തികൂടിയതിനാൽ കേരളത്തിൽ ഇപ്പോൾ പലയിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത നാലുദിവസവും മഴ തുടരും. കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
ശനിയാഴ്ച ഒമ്പതുജില്ലകളിൽ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം.

Post a Comment

Previous Post Next Post